കുമളി: ഗുരുദേവ സമാധി കുമളി 1240 നമ്പർ എസ്സ്.എൻ.ഡി.പി. ശാഖയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹപ്രാർത്ഥന ,ഉപവാസം, കഞ്ഞി വീഴ്ത്തൽ തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചു. രാവിലെ 10 ന് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉപവാസം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 3.30 ന് സമൂഹപ്രാർത്ഥനയോടെ ചടങ്ങുകൾ അവസാനിച്ചു. എല്ലാ വീട്ടുകളിലും പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു.
ശാഖാ പ്രസിഡന്റ് ബൽഗി ബാബു, വൈസ് പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരൻ ,സെക്രട്ടറി സജിമോൻ വനിതാ സംഘം പ്രസിഡന്റ് ജയാ ഷാജി, സെക്രട്ടി സുനി രതീഷ് എന്നിവർ നേതൃത്വം നൽകി