കാഞ്ചിയാർ :മൂന്നുചെയിൻ മേഖലയിലെ മുഴുവൻ കർഷകർക്കും ഉടൻ പട്ടയം ലഭ്യമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.കാഞ്ചിയാർ ,അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് പട്ടയത്തിനായി വർഷങ്ങളായി കാത്തിരിക്കുന്നത്. പട്ടയം ഉടൻ ലഭ്യമാകുമെന്ന അധികൃതരുടെ ഉറപ്പിൽ പണം കൈമാറി കാത്തിരിക്കുന്നവരാണ് മേഖലയിലെ കർഷകരിൽ ഭൂരിഭാഗവും.നിർധന കുടുംബങ്ങളുടെ കാത്തിരിപ്പിനു അടിയന്തര പരിഹാരം കാണണം.
ചെറുകിട കർഷകരാണ് മൂന്നുചെയിൻ മേഖലയിലുള്ളത്.വർഷങ്ങളായി പട്ടയമെന്ന സ്വപ്നം നെഞ്ചിലൊതുക്കി കഴിയുകയാണിവർ.ഇതിനു അടിയന്തര പരിഹാരം കാണണം.
മൂന്നുചെയിൻ മേഖലയിലെ പട്ടയ വിതരണ നടപടികൾ ഉടൻ കാര്യക്ഷമമാക്കിയില്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ മേഖലയിലെ കർഷകരെ അണിനിരത്തി ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന്അദ്ദേഹം പറഞ്ഞു.