തൊടുപുഴ: തൊടുപുഴ വ്യാപാരഭവന്റെ നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ഉദ്ഘാടനവും മാരിയിൽ കൃഷ്ണൻ നായരുടെ ഫോട്ടോ അനാഛാദനവും നടന്നു.തൊടുപുഴമർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഹാജി വി.എ ജമാൽ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ച . സുബൈർ എസ്.മുഹമ്മദ് മുഖ്യ പ്രഭാഷണംനടത്തി. മുൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്,ബ്ലോക്ക് പ്രസിഡന്റ് എൻ.പി ചാക്കോ, ജില്ലാ കമ്മിറ്റിയംഗംജോസ് വഴുതനപ്പള്ളി, യൂത്ത് വിംഗ് പ്രസിഡന്റ് താജു .എം ബി എന്നിവർ പ്രസംഗിച്ചു. .ട്രഷറർ രാമചന്ദ്രൻ ,വൈസ് പ്രസിഡന്റുമാരായ അജീവ് .പി, സാലി എസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ ഷെരീഫ് സർഗ്ഗം, ബെന്നി ഇല്ലിമൂട്ടിൽ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി.കെ ,എല്ലാ എക്സ്‌ക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോമിയോ മരുന്നുകളും വിതരണം നടത്തി.യോഗത്തിന് മർച്ചൻസ് അസോസിയേഷൻവൈസ് പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ സ്വാഗതവും ജനറൽ സെക്രട്ടറി നാസർ സൈര നന്ദിയും പറഞ്ഞു.