ചെറുതോണി: കേരളാ ചിത്രകലാ പരിഷത്ത് ജില്ലാ കമ്മറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽചിത്രകലാ അദ്ധ്യാപകൻ ഫ്രസ്‌കോ മുരളിയെ പ്രസിഡന്റായും സത്യരാജൻ നെടുംകണ്ടത്തെ സെക്രട്ടറിയായും കാർട്ടൂണിസ്റ്റ് കെ.ബി ബാലചന്ദ്രനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.