toilet

ചെറുതോണി:ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പൊതു ശൗചാലയങ്ങൾ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ മേഖലകളിൽ കാടുകയറി നശിക്കുന്നു. കീരിത്തോട്, പയരിക്കണ്ടം, കഞ്ഞിക്കുഴി ടൗണുകളിലായി നിർമ്മിച്ചിരിക്കുന്ന പൊതു ശൗചാലയങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.പൊതു ശൗചാലയങ്ങൾ ശുചികരണ പ്രവർത്തനങ്ങൾ നടത്തി വെള്ളം എത്തിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുവാൻ വേണ്ട നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായ് ഉണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.