ഇടുക്കി :വാത്തിക്കുടി പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബി. ജെ. പിയിലേയ്ക്ക് വന്നവരെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് .അജി സ്വീകരിച്ചു.
യോഗത്തിൽ ബിജെപി വാത്തിക്കുടി പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് സി എസ് .ഷിജോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ .എസ് .അജി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി .എം .സുരേഷ്,ഇടുക്കി മണ്ഡലം പ്രസിഡന്റ് വി .എസ് .രതീഷ് കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ .എൻ .പ്രകാശ് സംസ്ഥാന കൗൺസിൽ അംഗം സി .കെ .ശശി ,കെ .എൻ . ഷാജി, എസ് .സുരേഷ്, ജിൻസ് ജോൺ ,സജീവൻ പാലക്കൽ തുടങ്ങിയർ സംസാരിച്ചു.