മുളപ്പുറം : യാക്കോബായ സുറിയാനി സഭയോടുള്ള നീതിനിഷേധങ്ങൾക്കും, പള്ളി കൈയേറ്റങ്ങൾക്കുമെതിരേ കണ്ടനാട് ഭദ്രാസനത്തിലെ മുളപ്പുറം സെന്റ്.ജോർജജസ് ബഥേൽ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന പ്രതിഷേധയോഗവും പ്രാർത്ഥനയജ്ഞവുംനടത്തി. ഫാ. ജോസഫ് കുന്നുമ്മേൽ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു., വികാരി ഫാ.റെജി വർഗീസ് കച്ചേരികുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: ബേസിൽ ജോൺ, സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ .കെ.എം.മത്തായി, യൂത്ത് അസോസിയേഷൻ പ്രതിനിധി .രാഹുൽ ജോൺ, പള്ളി ട്രസ്റ്റി തോമസ് എബ്രാഹാം വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.