ചെറുതോണി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ഭകതിനിർഭരമായി ആചരിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പ്രാർത്ഥനയും ഉപവാസവുമായി ഭക്തജനങ്ങൾ വീടുകളിലും ചടങ്ങുകൾ സംഘടിപ്പിച്ചു. ഗുരുദേവക്ഷേത്രങ്ങളിൽ രാവിലെ പ്രഭാത പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഗുരുപൂജ, ഗുരു പുഷ്പാജ്ഞലി, അഖണ്ഡനാമജപം, എന്നിവ നടത്തി. വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ വൈസ് പ്രസിഡന്റ് അഡ്വ കെ.ബി സെൽവം സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യോഗം ഡയറക്ടർ സി പി ഉണ്ണി കൗൺസിലർമാരായ മനേഷ് കടിക്കയത്ത്, കെ.എസ് ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടി, അനീഷ് പച്ചിലാംകുന്നേൽ, വൈദിക സമിതി ചെയർമാൻ മഹേന്ദ്രൻ ശാന്തി കൺവീനർ പ്രമോദ് ശാന്തി എന്നിവർ പങ്കെടുത്തു. ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്, മുരിക്കാശേരി, ഉപ്പുതോട്, ഇടുക്കി,കിളിയാറ് കണ്ടം, പ്രകാശ്, കരിക്കിൻമേട്, കുളമാവ്, മണിയാറൻകുടി, തങ്കമണി, വിമലഗിരി, പൈനാവ്, കള്ളിപ്പാറ, പെരിഞ്ചാംകുട്ടി, ചുരുളി, കീരിത്തോട്, കട്ടിംഗ്, തോപ്രാംകുടി, കനകക്കുന്ന് എന്നിവിടങ്ങളിലാണ് സമാധി ആചരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.