churuli

ചെറുതോണി:ചുരുളി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മഹാസമാധി ദിനാചരണ ചടങ്ങുകൾ നടത്തി. ക്ഷേത്രത്തിൽ ഹോമവും ഗുരുപൂജയും അഖണ്ഡനാമജപവും നടന്നു.
ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സമാധി അനുസ്മരണ പ്രഭാഷണം നടത്തി.
ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശാഖാ യോഗം പ്രസിഡന്റ് പി.കെ.മോഹൻദാസ് , ഷൺമുഖദാസ്, അനീഷ് പച്ചിലാംകുന്നേൽ, മുരുകാ ബുജൻ, വി.കെ കമലാസനൻ, കെ.എൻ.പ്രസാദ്, കലേഷ് രാജു, ശിവദാസ് വട്ടക്കുഴി, വി.എസ് പ്രകാശ്, സൽമോൾ അജി, എന്നിവർ നേതൃത്വം നൽകി.