ചെറുതോണി: കീരത്തോട് ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽമഹാസമാധി ദിനാചരണം നടത്തി. ശിവപാർവ്വതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഗുരുപൂജയും, ഗുരു പുഷ്പാഞ്ജലിയും, അഖാണ്ഡ നാമജപയജ്ഞവും, ശാന്തി യാത്രയും ക്ഷേത്രം മേൽശാന്തി ഗോപൻ ശാന്തിയുടെ നേതൃത്വത്തിൽ നടന്നു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ടി എം ശശി, ഇടുക്കി യൂണിയൻ കൗൺസിലർ മനേഷ് കുടിക്കകത്ത്, ശാഖാ സെക്രട്ടറി വിജയൻ കല്ലുതുണ്ടിയിൽ, റെജി കെ എസ്, സജി വട്ടമല, അജീഷ് പി എസ്, ശശി, നിഖിൽ, ശ്യം തുടങ്ങിയവർ നേതൃത്വം നൽകി.