ചെറുതോണി:കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷക ദ്രോഹബില്ലിനെതിരെ യൂത്ത്‌കോൺഗ്രസ്സ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണിയാറൻകുടി പാടവരമ്പത്ത് പ്രതിഷേധം നടത്തി. സമരം ജില്ലാപ്രസിഡന്റ് മുകേഷ് മോഹൻഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മോബിൻ മാത്യു അദ്ധ്യക്ഷതവഹിച്ചു. ഭാരവാഹികളായ പ്രശാന്ത് രാജു,കെകെ രതീഷ്, കോൺഗ്രസ്സ് നേതാക്കളായ പി ഡി ജോസഫ്,സി പി സലീം , അനിൽ ആനിക്കനാട്, പി ടി ജയകുമാർ, യൂത്ത്‌കോൺഗ്രസ്സ് നേതാക്കളായ ഷബീർ,ഫെലിക്സ് പി ജോസഫ്, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ടോണി തെക്കിലക്കാട്ട്,ഷെബിൻ അയ്യുണ്ണി,ആൽവിൻ തോമസ്,ജോയൽ തുടങ്ങിയവർ പ്രസംഗിച്ചു.