ഇരുന്നൂറ് ഏക്കർ : അടിമാലി ഇരുനൂറ് ഏക്കർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വ്യക്തിക്ക് ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളുമായി സമ്പർക്കം ഉള്ളതുകൊണ്ട് ആ സ്ഥാപനങ്ങൾ അടച്ചിടാൻ അധികൃതർ നിർദേശിച്ചിരുന്നു. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യപ്രകാരം രണ്ട് ദിവസത്തേക്ക് പൂർണമായും മുഴുവൻ സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചതായി ഇരുന്നൂറ് ഏക്കർ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജേക്കബ് ജോൺ അറിയിച്ചു.