തൊടുപുഴ : എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ആചരിച്ചു. ഗണപതിഹോമം,​ ഗുരുപൂജ,​ ഗുരുപുഷ്പാംഞ്ജലി,​ എന്നി ചടങ്ങുകൾ നടന്നു. തുടർന്ന് സമാധിയോഗം ചേർന്നു. ശാഖാ പ്രസിഡന്റ് എം.കെ വിശ്വംഭരന്റെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി സാജു ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി.ജയേഷ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാ സംഘം സെക്രട്ടറി മൃദുലാ വിശ്വംഭരൻ സന്ദേശം നൽകി. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് പ്രസംഗിച്ചു. ഏകാത്മകം മെഗാ മോഹിനിയാട്ടത്തിൽ പങ്കെടുത്ത സിന്ദൂര ശ്രീജിത്തിനെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് കാഷ് അവാ‌ഡ് വിതരണം ചെയ്തു.വൈകുന്നേരം ശാന്തിയാത്രയോടെ ചടങ്ങുകൾ സമാപിച്ചു.