exam

കരിമണ്ണൂർ: എസ് എൻ ഡി പി ശാഖയിൽ മഹാ സമാധി ദിനത്തിന്റെ ഭാഗമായി എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡും ഗിന്നസ് വേൾഡ് റിക്കോർഡ് കരസ്ഥമാക്കിയ കുണ്ഡലിനിപ്പാട്ട് മോഹിനിയാട്ടം നൃത്തകലാകാരികളായ മിനു ശിവൻ, അശ്വതി സാബു എന്നിവർക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ മാതൃകയായി പ്രവർത്തിച്ച ഹെൽത്ത് സൂപ്പർവൈസർ പി എസ് സുബൈറിനെ ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗം ഗൗരി സുകുമാരൻ പൊന്നാട നൽകി ആദരിച്ചു. ശാഖ സെക്രട്ടറി വി എൻ രാജപ്പൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, ജോഷി മണിയനാനിക്കൽ, ഗൗരി സുകുമാരൻ, ബാബുരാജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.