തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റി 1, 2, 5, 35 വാർഡുകളിൽ ഉൾപ്പെടുന്ന വെങ്ങല്ലൂർ ട്രാഫിക് സിഗ്നൽ മുതൽ മൂവാറ്റുപുഴ റോഡിൽ സുലഭ സൂപ്പർമാർക്കറ്റ് വരെയും, മണക്കാട് റോഡിൽ കോലാനി ബൈപാസ്സിലെ മുണ്ടിയാടി പാലം വരെയും, അടിമാലി റോഡിൽ പ്ലാവിൻചുവട് മില്ലുംപടി വരെയും, തൊടുപുഴ റോഡിൽ മലബാർ ഹോട്ടൽ വരെയുമുള്ള റോഡുകളുടെ ഇരുവശവുമുള്ള ഭാഗങ്ങൾ കണ്ടെയിൻമെന്റ് സോൺ ആയി വിജ്ഞാപനം ചെയ്തു..
കണ്ടെയിൻമെന്റ് സോൺ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ / പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
1. രാജകുമാരി ഗ്രാമപഞ്ചായത്ത് 10, 12 വാർഡുകളിൽ ഉൾപ്പെടുന്ന, കണ്ടത്തിപ്പാലം സർവ്വീസ് സ്റ്റേഷൻ മുതൽ കുന്നശ്ശേരിമല റോഡ് ജംഗ്ഷൻ (കണ്ടനാലിൽ മെഡിക്കൽസ്) വരെയുള്ള ഭാഗങ്ങൾ
2. ദേവികുളം ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ ദേവികുളം ഗ്രാമപഞ്ചായത്ത് കാര്യാലയം മാത്രം കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. കാര്യാലയം ഒഴികെ 16ാം വാർഡിലെ മറ്റ് പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോൺ ആയി തുടരും.