തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികളുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുന്നു. അയ്യപ്പൻകോവിൽ , തൊടുപുഴ, വാഴത്തോപ്പ് എന്നിവിടങ്ങളിൽ നിന്ന് 31 ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽകൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇവരുടെ സമ്പർക്ക പട്ടികയടക്കം കണ്ടെത്തുന്നതിനും ഇവരെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും ഏറെ പ്രയാസംനേരിടുന്നതായാണ് ആരോഗ്യ വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിെന്റയോ പൊലീസിെന്റയോ കൈവശം ഇല്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം തൊടുപുഴക്ക് ഇടവെട്ടി പഞ്ചായത്തിൽ അഞ്ച് അന്യ സംസ്ഥാന തൊഴിലാളികൾക്ക്‌കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ട 22 ഓളംപേർ നിരീക്ഷണത്തിലുമാണ്. ഈ സാഹചര്യത്തിൽ തൊടുപുഴ പൊലീസ് ആരോഗ്യ വകുപ്പ് തൊഴിലാളികളുമായി ബന്ധപ്പെട്ടകോൺട്രാക്ടർമാർ എന്നിവരുടെയോഗം വിളിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. തൊഴിലാളികളെ എത്തിച്ചിരിക്കുന്നകോൺട്രാക്ടർ ഇത് സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും അറിയിക്കണമെന്നും തൊഴിലാളികൾക്ക്‌വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നുംയോഗത്തിൽ നിർദേശം നൽകി. ഇവ പാലിക്കാത്ത സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെകേസെടുക്കുമെന്നും അധികൃതർ അറിയിച്ചു.