തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി പെമ്പിളൈ ഒരുമൈ സമര നേതാവ് രാജേശ്വരി അമ്മ ഉൾപ്പെടെ രണ്ടുപേർക്ക് സുരേഷ് ഗോപി എം. പി വീട് നിർമ്മിച്ചു നൽകും. . ഇതിനു മുമ്പ് അഭിമന്യുവിന്റെ വീട് സന്ദർശിക്കാൻ സുരേഷ് ഗോപി എംപി വട്ടവടയിൽ എത്തിയ സമയത്താണ് വട്ടവടക്കാരുടെ കുടിവെള്ളക്ഷാമം കണ്ട് ഒരു കോടി രൂപയുടെ കുടിവെള്ള പദ്ധതി വട്ടവട പഞ്ചായത്തിനു നിർമ്മിച്ചു നൽകിയിരുന്നു. വീടു നിർമാണത്തിന്റെ ആദ്യഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് .അജി അറിയിച്ചു.