തൊടുപുഴ: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ജില്ലയിലെമ്പാടും ഭക്തിസാന്ദ്രമായി നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ, ശാഖാ ആസ്ഥാനങ്ങളിലും ഗുരുക്ഷത്രങ്ങളിലും ആചരണം നടന്നു.ഗുരുദേവ ഭക്തർ വീടുകളിൽരാവിലെ മുതൽ മഹാസമാധി സമയംവരെ പ്രാർത്ഥനകളിൽ മുഴുകി. ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കിയെങ്കിലും തങ്ങളുടെ മഹാഗുരുവിന്റെ സമാധി ദിനത്തെ ഭക്തിയോടെ ആചരിച്ചു.