തൊടുപുഴ: കോവിഡ് വ്യാപനം തടയുന്നതിന് ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്ന് കൃത്യമായി മാസ്ക്ക് ഉപയോഗമാണ്. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം അറിയിച്ച് ഒരുക്കിയ ബോധവൽക്കരണ ഹ്രസ്വചിത്രം "മാസ്‌ക്കാണ് പ്രധാനം" സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനുള്ള സന്ദേശമെന്ന നിലയിൽ ഒരുക്കിയ ഹ്രസ്വ ചിത്രത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ ജനങ്ങൾ ഹ്രസ്വചിത്രത്തിനെ സ്വീകരിച്ചുകഴിഞ്ഞു. ചലച്ചിത്രലോകവും ചിത്രത്തിന് നല്ല പിന്തുണ നൽകിയിട്ടുണ്ട്. താരങ്ങൾ ഫേസ് ബുക്ക് പേജുകളിലൂടെ ചിത്രം റിലീസ് ചെയ്തു. ചലച്ചിത്ര താരം നിഖില വിമൽ ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് സംവിധായകൻ ലാൽ ജോസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത ചിത്രം പ്രമുഖ സംവിധായകരായ ഒമർ ലുലു, ബോബൻ സാമുവൽ, സന്തോഷ് നായർ, റെജിസ് ആന്റണി, ജെക്സൺ ആന്റണി, സജിത്ത് ജഗദ്നന്ദൻ, ഷെബി, അഞ്ജലി ഉപാസന, നിർമ്മാതാവും പ്രമുഖ ചാരിറ്റി പ്രവർത്തകനുമായ നൗഷാദ് ആലത്തൂർ, വിഷ്ണു ഉണ്ണികൃഷ്ണൻ, അപർണ ബാലമുരളി, ബിബിൻ ജോർജ്, മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടി എന്നിവർ അവരുടെ ഫേസ് ബുക്ക് പേജിലൂടെ ചിത്രം റീലീസ് ചെയ്തു.
ഈ കൊവിഡ് കാലത്ത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് ചിത്രം നൽകുന്നത്. മാസ്ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യവും അതിന് നാം അനുസരിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദേശങ്ങളും ചിത്രത്തിലൂടെ മികച്ച രീതിയിൽ പ്രേക്ഷകരിലെത്തിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ആരോഗ്യ പ്രവർത്തകരും നല്ലരീതിയിൽ ചിത്രം സ്വീകരിച്ചു.
കൊവിഡ് പ്രതിസന്ധി കാലത്തും മികച്ച സന്ദേശ ബോധവൽക്കരണ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് സിജോ ജോസഫ് മുട്ടം ആണ്. നിർമ്മാണം ഐവിൻ ഫിലിംസ് - ജോസ് കുന്നുംപുറം, ക്യാമറ - എഡിറ്റിംഗ് ലിന്റോ തോമസ്, പാശ്ചാത്തല സംഗീതം അരുൺ കുമാരൻ, പ്രൊജക്റ്റ് ഡിസൈനർ ഷറഫ് കരൂപ്പടന്ന, ക്രിയേറ്റിവ് സപ്പോർട്ട് ബിനു ഈ പി, കലാസംവിധാനം സാബു കുഞ്ഞപ്പൻ, മെയ്ക്കപ്പ് സാബു എം കെ, വസ്ത്രാലങ്കാരം ഷാജഹാൻ, ഡിസൈൻ ഡെൽവിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ ജെയ്സൺ കാഞ്ഞാർ, വിതരണം ഗരുഡ് ടാക്കീസ്.