തൊടുപുഴ- നയതന്ത്രചാനൽവഴിയുള്ള സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രി കെ റ്റി ജലീലിന്റെയും പങ്ക് സുവ്യക്തമാണെന്ന് കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോൻസ് ജോസഫ് എം എൽ എ പ്രസ്താവിച്ചു. സ്പീക്അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടിയുടെ ഭാഗമായി യു ഡി എഫ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന യു ഡി എഫ് നേതാക്കളുടേയും ജന പ്രതിനിധികളുടേയും സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ അദ്ധ്യക്ഷതവഹിച്ചു.

കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി

കെ പി സി സി നിർവ്വാഹ സമിതി അംഗം റ്റി ജി ജി കൈമൾ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്, ആർ എസ് പി ജില്ലാ കമ്മറ്റി അംഗം റ്റി വി പാപ്പു, കേരള കോൺഗ്രസ് ജേക്കബ്ബ് ജില്ലാ പ്രസിഡന്റ് മാർട്ടി മാണി, ഫോർവേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സി കെ ശിവദാസ്, ജനതദൾ ജില്ലാ പ്രസിഡന്റ് രാജു മുണ്ടക്കാട്ട്, തൊടുപുഴ നഗരസഭാ ചെയർ പേഴ്സൺ സിസിലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു സ്വാഗതവും ജോൺ നെടിയപാല നന്ദിയും പറഞ്ഞു.