തൊടുപുഴ: ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടണമെന്നും പലിശയും പിഴ പലിശയും എഴുതി തള്ളണമെന്നും കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും ജനതാദൾ (എസ്) ദേവികുളം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം. മമ്മൂഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ. റോയി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് വിഷയാവതരണം നടത്തി. യോഗത്തിൽ പി.കെ. ശശി സ്വാഗതം പറഞ്ഞു. മാത്യൂസ് കുറുക്കൻമലയെ പാർട്ടിയുടെ മീഡിയാ ചാർജുള്ള ജില്ലാ ജനറൽ സെക്രട്ടറിയായും ദേവികുളം താലൂക്ക് അസൈൻമെന്റ് കമ്മിറ്റിയിലേക്ക് പാർട്ടിയുടെ പ്രതിനിധിയായും നിയമിച്ചു.