തൊടുപുഴ: മാദ്ധ്യമ പ്രവർത്തകൻ പി.ഡി. സന്തോഷിന്റെ (ചന്തു) ഒന്നാം ചരമവാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവച്ച് മാദ്ധ്യമ പ്രവർത്തകരും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും. ഇടുക്കി പ്രസ് ക്ലബ്ബിൽ ചേർന്ന അനുസ്മരണ സമ്മേളനം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് കണ്ണോളി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് ടി.ആർ. സോമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്, മുൻസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, ഹാരിസ് മുഹമ്മദ്, എയ്ഞ്ചൽ അടിമാലി, ബെന്നിഷ് എന്നിവർ സംസാരിച്ചു.