തൊടുപുഴ: കർഷക ബില്ലിനെതിരെ യൂത്ത്‌കോൺഗ്രസ് നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി 'പാടവരമ്പിൽ പ്രതിഷേധം' സംഘടിപ്പിച്ചു. മുതലക്കൊടം നെൽപാടത്ത് നടന്ന പ്രതിഷേധം ഡി.സി.സി ജനറൽസെക്രട്ടറി ടി.ജെ പീറ്റർ കർഷക ബില്ലിന്റെ പകർപ്പ് കത്തിച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് വി.സി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ ജനറസെക്രട്ടറി ബിലാൽ സമദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കളായ മുനീർ സി.എം, ഫസൽ സുലൈമാൻ, സലിം മുക്കിൽ, റഹ്മാൻ ഷാജി, ജെയ്സൺ തോമസ്, നിസാർ ഇടവെട്ടി, ഫസൽ അബ്ബാസ്, ഷാബിർ ഷാജി എന്നിവർ പ്രസംഗിച്ചു.