ഇടുക്കി :പ്രീ മൺസൂൺ ഓൺ ലൈൻ ട്രെയിനിംഗ് പൂർത്തീകരിച്ച സന്നദ്ധ പ്രവർത്തകർക്ക് ജില്ലാ കളക്ടർ എച്ച് ദിനേശൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊവിഡ്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുന്നതിന് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർക്ക് ഓൺലൈനായാണ് പരിശീലനം നൽകിയത്. ജില്ലയിൽ 86 സന്നദ്ധ പ്രവർത്തകരാണ് പരിശീലനം പൂർത്തീകരിച്ചത്.