bijimol

പീരുമേട് : കോലാഹലമേട് കൊച്ചുകരുന്തരുവി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇ എസ് ബിജിമോൾ എംഎൽഎ നിർവ്വഹിച്ചു.നബാഡിന്റെ സഹായത്തോടെ അഞ്ചു കോടി രൂപ ചിലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം നടത്തുക.നാളുകളായി ഈ റോഡ് തകർന്ന് കിടക്കുകയാണ്.റോഡിന്റെ ശോച്യാവസ്ഥക്ക് മാറ്റമുണ്ടാക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകും. നാല് കിലോമീറ്ററോളം റോഡാണ് നിർമ്മിക്കുന്നത്. കൊച്ചുകരുന്തരുവി അംഗൻവാടി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തി.പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ വിപി ജാഫർ ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഏലപ്പാറ ഗ്രാമപഞ്ചായത്തംഗം ഷാജി കാരക്കാട്ട്,ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യൻ,പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ എക്സിക്യൂട്ടീവ് എൻഞ്ചിനിയർ എ കെ മാത്യു,ചെമ്മണ്ണ് സെന്റ് തോമസ് പള്ളി വികാരി ഫാ.മാത്യു കുന്നപ്പള്ളി,ഹെലിബറിയ റ്റീ പ്ലാന്റേഷൻ എം ഡി അശോക് ദുർഹാർ,വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.