ഇടുക്കി: പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ പുതിയ അദ്ധ്യായന വർഷത്തെ ലാറ്ററൽ എൻട്രി പ്രവേശനം തുടരുന്നു. കമ്പ്യൂട്ടർ ഹാർഡ് വെയർ, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ സീറ്റ് ഒഴിവ്. ജില്ലയിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകർ രക്ഷിതാക്കളോടൊപ്പം രാവിലെ 10ന് കോളേജിൽ എത്തേണ്ടതാണ്. . പൈനാവ് മോഡൽ പോളിടെക്നിക് ഓപ്ഷനായി കൊടുക്കാത്തവർക്കും പ്രവേശനം നേടാം.
പ്രവേശനത്തിന് എത്തുന്ന അപേക്ഷകർ എസ്.എസ്.എൽ.സി, പ്ലസ്ടൂ/വിഎച്ച്,എസ്.ഇ/വി.എച്ച്എസ്.ഇ, റ്റിസി, കോൺടക്ട്, നേറ്റിവിറ്റി/ജനന, ജാതി, വരുമാനം തുടങ്ങിയ എല്ലാ അസ്സൽ രേഖകളും സ്റ്റാമ്പ് സൈസ് ഫോട്ടോയും (2 എണ്ണം) കൈവശം കരുത്തേണ്ടതാണ്. മുഴുവൻ ഫീസും കോളേജ് ഓഫീസിൽ നേരിട്ട് പണമായി അടക്കേണ്ടതാണ്. എസ്.സി/എസ്.ടി/ഒബിസി വിഭാഗങ്ങൾക്ക് അനുവദനീയമായ ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ആകെ ഫീസ് 13350 രൂപ. പ്രവേശനത്തിനെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547005084, 9947889441, 9495513151