വണ്ടിപ്പെരിയാർ :ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന പുതിയ
അദ്ധ്യയന വർഷത്തെ പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ജില്ലയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള അപേക്ഷകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കേണ്ട സമയക്രമം പ്രഖ്യാപിച്ചു.
ഐ.റ്റി.ഐ റാങ്ക് ലിസ്റ്റ് ഉൾപ്പെട്ടിട്ടുളള മുഴുവൻ പേരും സെപ്തംബർ 24ന് രാവിലെ 9നും 9.30 വരെയുളള സമയത്തിനുളളിൽ ഹാജരാകേണ്ടതാണ്.