കാന്തല്ലൂർ: പഞ്ചായത്തിൽ കോവിൽക്കടവിൽ പ്രവർത്തിച്ചു വരുന്ന ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ബിരുദം (എം.ബി.ബി.എസ്) ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യതയുളള 18-45 വയസ്സ് പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്തംബർ 30ന് വൈകുന്നേരം നാലു മണിക്കു മുൻപായി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി 685561 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04864224399