തൊടുപുഴ: വെങ്ങല്ലൂർ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ അന്യായമായ ട്യൂഷൻ ഫീസ് കുറക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഇന്ന് തൊടുപുഴയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ രാവിലെ 10 മുതൽ പ്രതിഷേധ ധർണ നടത്തും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സംസാരിക്കും.