പ്രമുഖരുൾപ്പെടെ ഒട്ടേറെപ്പേർ നിരീക്ഷണത്തിൽ


ചെറുതോണി: ജില്ലാ പഞ്ചയത്തംഗത്തിനും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരകീക്ഷണത്തിൽപോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതേത്തുടർന്ന് മന്ത്രി എം. എം. മണി, റോഷി അഗസ്റ്റിൻ എം. എൽ. എ അടക്കമുള്ളവർ സ്വയം നിരീക്ഷണത്തിലായി. തിങ്കളാഴ്ച്ചയാണ് ജില്ലാ പഞ്ചായത്തംഗത്തിന് രോഗം സ്ഥിരീകരിച്ചത്. വ്യാപാരി വ്യവസായി സമിതി നേതാവായഇവരുടെ ഭർത്താവിന് ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചിരുന്നു. സുഹൃത്തിന് കൊവിഡ് ബാധിച്ചതോടെ ജനപ്രതിനിധിയുടെ ഭർത്താവ് ഏതാനും ദിവസമായി കോറന്റയിനിലായിരുന്നു.ആ ദിവസങ്ങളിലും ജനപ്രതിനിധി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. മുഖാവരണം ഉപയോഗിക്കാതെ മൈക്ക് ഉപയോഗിച്ചിരിക്കുന്നതിനാൽ പിന്നീട് പ്രസംഗിച്ചവർ ഉൾപ്പെടെ നിരവധിപേർ സ്വയം നിരീക്ഷണത്തിലായിട്ടുണ്ട്.