തൊടുപുഴ: കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ നാല് സ്‌ക്വാഡ് ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ. വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. എസ്.ഐ.ആറിൽ സമയം തെറ്റായി രേഖപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന.