ചെറതോണി: ജില്ലയിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന കുപ്രചരണങ്ങൾ ക്കെതിരെ ഇടുക്കി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിൽ 25 ന് വൈകിട്ട് 4 ന് നയവിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനിൽ കൂവപ്ലാക്കൽ അറിയിച്ചു. കാഞ്ചിയാറിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ ശിവരാമൻ, കട്ടപ്പനയിൽ സി.പി.എം ജില്ലാ കമ്മറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ, കൊന്നത്തടിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എ ഏലിയാസ്, മരിയാപുരത്ത് എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ, അറക്കുളത്ത് സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ.എൽ ജോസഫ്, കഞ്ഞിക്കുഴിയിൽ ജനതാദൾ (എസ്) സെക്രട്ടറി ജനറൽ കെ.എം തോമസ്, വാത്തിക്കുടിയിൽ കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ ജയൻ, വാഴത്തോപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിൻ തുടങ്ങിയവർ യോഗം ഉദ്ഘാടനം ചെയ്യും.