ചെറുതോണി: കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം 14 ജില്ലകളിലും നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി പാർട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി കോളനി പോസ്റ്റോഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് പോസ്റ്റോഫീസ് പടിക്കൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ്റ്റീഫൻ എക്സ് എം.എൽ.എസമരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. കർഷകയൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ വിജയൻ,സംസ്ഥാന കമ്മറ്റിയംഗം ടോമി തൈലംമനാൽ തുടങ്ങിയവർ പ്രസംഗിച്ചു. ജോർജ് കുന്നത്ത്, ബെന്നിപുതുപ്പാടി, സജു പറപ്പള്ളിൽ, കെ.ആർ സജീവ്കുമാർ, ഷാജി കാരിമുട്ടം,പി.എൻ ബാലകൃഷ്ണൻ, ഉദീഷ് ഫ്രാൻസീസ്, ഷിബിൻ നടയ്ക്കൽ, എബിൻ വാട്ടപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.