തൊടുപുഴ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കേന്ദ്രം സാമ്പത്തിക സഹായം വർദ്ധിപ്പിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ഏകപക്ഷീയമായി പിടിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (ഡി.എസ്.ടി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ ചേർന്ന വെർച്യുൽ യോഗത്തിൽ പ്രസിഡന്റ് പി.പി. ദിലീപ് കുമാർ, സെക്രട്ടറി എ. അരുൺ, പി.എൻ. ബാബുമോൻ എന്നിവർ സംസാരിച്ചു.