തൊടുപുഴ: സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ നിലവിൽ ഒഴിവുളള ഡ്രൈവർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എൽ.ഡി.വി ലൈസൻസ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, ശാരീരികക്ഷമത, പ്രായ പരിധി 40 വയസ്സ്, ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ അഞ്ചിന് രാവിലെ 10ന് തൊടുപുഴയിലെ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 04862226991