ഇടുക്കി: 2020 മാർച്ചിലെ പ്ലസ്ടു, സയൻസ് കണക്ക് വിഷയങ്ങൾ എടുത്തു നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ചവരും 2020 ലെ മെഡിക്കൽ പൊതു പ്രവേശന പരീക്ഷയിൽ 15 ശതമാനം കുറയാതെ സ്‌കോർ നേടിയതുമായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2021ലെ എൻ.ഇ.ഇ.റ്റി/എഞ്ചിനിയറിംഗ് പ്രവേശന പരിശീലനത്തിന് പട്ടിക വർഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020ലെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒരു വർഷത്തെ പരിശീലനത്തിൽ പങ്കെടുത്തതും 25 ശതമാനം കുറയാതെ സ്‌കോർ നേടിയ വിദ്യാർത്ഥികളെയും മതിയായ അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ പരിശീലനത്തിന് പരിഗണിക്കും. രണ്ടിൽ കൂടുതൽ പ്രവേശന പരീക്ഷ പരിശീലനത്തിൽ പങ്കെടുത്തവരെ പരിഗണിക്കില്ല.
താത്പര്യമുളള പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം ബന്ധപ്പെടുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയിൽ പങ്കെടുക്കുന്നതിനുളള സമ്മതപത്രം, രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടൂ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഒക്‌ടോബർ മൂന്നിനകം അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ലഭിക്കണം. അപേക്ഷ ഫോറം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ലാപ്‌ടോപ്പ്, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ടായിരിക്കണം.വിശദ വിവരങ്ങൾക്ക് ഫോൺ: 04864 224399