sukumar

തൊടുപുഴ: വെങ്ങല്ലൂർ കോഓപ്പറേറ്റീവ് പബ്ലിക് സ്‌കൂൾ കൊവിഡ് കാലത്ത് ഈടാക്കുന്ന അന്യായമായ ട്യൂഷൻ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ തൊടുപുഴയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ കവി സുകുമാർ അരിക്കുഴ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ സമരത്തെ കണ്ടില്ലെന്ന് നടക്കുന്ന മാനേജ്‌മെന്റ്ര് നടപടി തിരുത്തുന്നവരെ ശക്തമായ സമരപരിപാടികളുമായി പേരന്റ്‌സ് ഫോറം മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർഡ് കൗൺസിലർ ജിഷ ബിനു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജാഫർ ഖാൻ മുഹമ്മദ്,​ ഇ.​ഇ. കൃഷ്ണൻ,​ ടി.കെ. നവാസ് (യൂത്ത് ലീഗ്) എന്നിവർ പ്രസംഗിച്ചു. എൻ.ഐ. ബെന്നി, സമീർ കോണിക്കൽ, ഷിബ ശ്രീകാന്ത്, രമേശ് ബാബു, കെന്നഡി ജെയിംസ് ഷെൽബി ജോസ് എന്നിവർ നേതൃത്വം നൽകി.