66

തൊടുപുഴ: കൊവിഡ് 19ന്റെ വ്യാപനത്തിനിടയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്വകാര്യവത്കരണ നയങ്ങൾക്കും ഓഹരി വിറ്റഴിക്കൽ നടപടികൾക്കും തൊഴിൽ നിയമ ഭേദഗതികൾക്കും തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രതിഷേധം സംഗമം സംഘടിപ്പിച്ചു.തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി .ആർ. സോമൻ ഉദ്ഘാടനം ചെയ്തു. ഐൻടിയുസി നേതാവ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.എഐടിയുസി നേതാവ് പി പി ജോയി സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെവി ജോയി നന്ദിയും പറഞ്ഞു. വിവിധ ട്രേഡ് യൂണിയൻ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കന്മാരായ കെഎം ബാബു(സിഐടിയു),കെപി ജോയി,രാധാകൃഷ്ണൻ(ഐഎൻടിയുസി),എഎസ് ജയൻ (കെടിയുസി),സിബി സി മാത്യു, വി ആർ പ്രമോദ്(എഐടിയുസി),കെഎ സദാശിവൻ (ടിയുസിഐ) തുടങ്ങിയവർ സംസാരിച്ചു