തൊടുപുഴ: കേന്ദ്ര സർക്കാർ കാർഷിക വിരുദ്ധ ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി 100 കേന്ദ്രങ്ങളിൽ ബില്ല് കത്തിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ ബി.എസ്.എൻ.എൽ ആഫീസിന്റെ പ്രധാന കവാടത്തിൽ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി കർഷക വിരുദ്ധ ബില്ല് കത്തിച്ചു. പ്രതിഷേധ സമരം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.