ചെറുതോണി: കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തിവരുന്ന റിലേ സത്യാഗ്രഹസമരത്തെ അവഹേളിക്കുകയും മുൻകാലസർക്കാരുകളെ വിമർശിക്കുകയും ചെയ്യുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി ഡി.സി.സി സെക്രട്ടറി എം.ഡി. അർജുനൻ പറഞ്ഞു. 1964ലെയും 1993ലെയും ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷിയോഗതീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തുന്ന റിലേസത്യാഗ്രഹസമരത്തിന്റെ 30-ാം ദിവസം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പോൾ അദ്ധ്യക്ഷത വഹിച്ചു. കുമളി മണ്ഡലം നേതാക്കളായ സജു പറപ്പള്ളിൽ, ഷാജി കാരിമുട്ടം, പി.എൻ. ബാലകൃഷ്ണൻ, ജോസ് പുല്ലാനിമണ്ണിൽ, ബേബി മൈലയ്ക്കൽ എന്നിവർ സത്യാഗ്രഹം അനുഷ്ടിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, വർഗീസ് വെട്ടിയാങ്കൽ, കെ.കെ. വിജയൻ, ടോമി തൈലംമനാൽ, ബെന്നി പുതുപ്പാടി, ജോർജ്ജ് കുന്നത്ത്, കെ.ആർ.സജീവ്കുമാർ, ഉദ്ദീഷ് ഫ്രാൻസിസ്, എബിൻ വാട്ടപ്പള്ളി, ഷിബിൻ നടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് മുരിക്കാശ്ശേരി മണ്ഡലം ഭാരവാഹികൾ നടത്തുന്ന സത്യാഗ്രഹം ആദിവാസി കോൺഗ്രസ് (ഐ) സംസ്ഥാന പ്രസിഡന്റ് കെ.കെ. മനോജ് ഉദ്ഘാടനം ചെയ്യും.