തൊടുപുഴ: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം)​ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഇൻകംടാക്‌സ് ആഫീസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ നിർദ്ദേശാനുസരണം 14 ജില്ലകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് സമരം നടത്തുന്നതിന്റെ ഭാഗമായാണിത്. രാവിലെ 10.30ന് ധർണ പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.