മുട്ടം: കോവിഡ്മുലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന സമയത്ത് ഓട്ടോ തോഴിലാളികളുടെ ഉപജീവന മാർഗത്തിന് തടസം നിന്ന് അവരെ ദ്രോഹിക്കുന്ന നടപടികൾ അധികൃതർ അവസാനിപ്പിക്കണമെന്ന് മുട്ടത്തെ സംയുക്ത ഓട്ടോ തൊഴിലാളി യോഗം ആവശ്യപ്പെട്ടു. എസ്. ബി.എയുടെ സമീപത്തുള്ള ഓട്ടോസ്റ്റാൻ്റിലെ തൊഴിലാളികൾക്ക് എതിരെ വ്യാജ പരാതിയാണ് നൽകിയതെന്ന് തെഴിലാളികൾ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. യോഗത്തിൽ ജോസഫ് പുത്തൻപുരയിൽ, സുബൈർ പാലോത്ത്, രവി ചാരം തൊട്ടിയിൽ, അനിറ്റ് തോമസ് എന്നിവർ സംസാരിച്ചു.