കുമളി: പഞ്ചായത്തിലെ 15-ാം വാർഡ് സമ്പൂർണ്ണ ഡിജിറ്റലാകുന്നു. 15-ാം വാർഡിലെ പൂർണ വിവരങ്ങൾ കുമളി പഞ്ചായത്തിന്റെ വെബ്‌സൈറ്റിലൂടെ ലഭ്യമാകും. വാർഡിലെ വീടുകളുടെ വിവരങ്ങൾ, കൃഷി രീതി, പൊതുവായ വിവരങ്ങൾ, ടൂറിസം വിവരങ്ങൾ, വാർഡ് ഡയറക്ടറി, ഹെൽത്ത് ഡാറ്റ , ഓൺലൈൻ ബ്ലഡ് ബാങ്ക്, വാർഡിന്റെ മാപ്പ് തുടങ്ങിയ കാര്യങ്ങൾ ലഭ്യമാണ്. കൂടാതെ പഞ്ചായത്തിലെ വാർത്തകളും വിവരങ്ങളും മെസേജ് ആയി ഫോണിൽ ലഭ്യമാകും. വാർഡിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വാർത്തകളും വിവരങ്ങളും ലഭ്യമാകും. ഡിജിറ്റൽ വാർഡ് പദ്ധതി നിലവിൽ വരുന്നതോടെ ഓൺലൈൻ ബ്ലഡ് ബാങ്ക് ജനങ്ങൾക്ക് ലഭ്യമാകും. വെബ്‌സൈറ്റിൽ നിന്നും ഗ്രൂപ്പ് അനുസരിച്ച് ബ്ലഡ് ബാങ്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഭാവിയിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി പദ്ധതി നടപ്പിലാക്കാണ് ലക്ഷ്യമിടുന്നത്.