പീരുമേട്: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പീരുമേട് നിയോജകമണ്ഡലം വണ്ടിപ്പെരിയാറിൽ നടന്ന ഐക്യ ട്രേഡ് യൂണിയൻ സമരം എ.ഐ.ടി.യു.സി കേരള സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി. നളിനാക്ഷൻ (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എ.എം. ചന്ദ്രൻ (എ.ഐ.ടി.യു.സി), എം. തങ്കദുരൈ (സി.ഐ.ടി.യു.),​ ആർ. ഗണേശൻ (ഐ.എൻ.ടി.യു.സി.) എന്നിവർ സംസാരിച്ചു.