car

മൂലമറ്റം: മണപ്പാടിക്ക് സമീപം കാർ പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം.കുടയത്തൂർ സ്വദേശിയായ ജില്ലാ ആശുപത്രിയിലെ ജീവനക്കാരി ഗിരിജയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മണപ്പാടിയിലേക്ക് പോകും വഴിയാണ് അപകടം. നിസാരമായി പരിക്കേറ്റ കാർ യാത്രക്കാർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.പിന്നീട് ഇവരെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തിയിരുന്നു.