തൊടുപുഴ: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയയത്തിനെതിരെ സി.പി. എമ്മിന്റെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ നടത്തി. തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ നടന്ന പ്രതിഷേധ സംഗമം ഡി.വൈ.എഫ്.‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ സ്വാഗതവും ഏരിയാ കമ്മിറ്റിയംഗം എം.എം. മാത്യു നന്ദിയും പറഞ്ഞു. വഴിത്തലയിൽ സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ. എം. ബാബു, എം.ആർ. സഹജൻ എന്നിവർ സംസാരിച്ചു.