ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പഞ്ചായത്ത്,​ ബ്ലോക്ക് പഞ്ചായത്ത്,​ ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28, 29, 30 ഒക്ടോബർ അഞ്ച് തീയതികളിലായി ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. നഗരസഭകളുടെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കൊച്ചി കോർപ്പറേഷൻ ടൗൺ ഹാളിൽ 28, 29, ഒക്ടോബർ ഒന്ന് തീയതികളിൽ നടക്കും. ജില്ലാ പഞ്ചായത്തിലേത് ഒക്ടോബർ അഞ്ച് വൈകിട്ട് നാല് വരെ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ 28ന് രാവിലെ 10 മുതൽ 12 വരെയും ഇടുക്കിയിലേത് 12.10 മുതൽ 2.50 വരെയും തൊടുപുഴയിലേത് 3.10 മുതൽ 4.50 വരെയും ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേത് 29ന് രാവിലെ 10.30 മുതൽ 1.10 വരെയും നെടുങ്കണ്ടം ബ്ലോക്കിലേത് 2.30 മുതൽ 4.30 വരെയും നടക്കും. അഴുത ബ്ലോക്കിലെ പഞ്ചായത്തുകളിൽ 30ന് രാവിലെ 10.10 മുതൽ 11.50 വരെയും ഇളംദേശം ബ്ലോക്കിൽ 12.10 മുതൽ 2.50 വരെയും കട്ടപ്പന ബ്ലോക്കിൽ 3.10 മുതൽ 4.50 വരെയും നറുക്കെടുപ്പ് നടക്കും.