ഇടുക്കി: ഇടുക്കി ബ്ലോക്കിൽ സ്‌നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് 2021 മാർച്ച് 31 വരെ കരാർ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ബൊലീറൊ/ടാറ്റാസുമോ/ടവേര/എൻജോയ് ഇന്നോവ, ക്രൂയിസർ, എർട്ടിക്ക മോഡൽ 2012 ന് ശേഷമുളളതും പരമാവധി ഒരു ലക്ഷം കി.മീ. ഓടിയതുമായ വാഹനം ആയിരിക്കണം. ടെണ്ടർ ഫോം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ കാര്യാലയത്തിൽ സെപ്തംബർ 29 വൈകിട്ട് അഞ്ചു മണിവരെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232318.