മുട്ടം: പഞ്ചായത്തിന്റെ വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി പേര് നീക്കം ചെയ്യാനുള്ള നടപടി റദ്ദ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുട്ടം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതായി കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബേബി പറഞ്ഞു. വോട്ട് നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായി പഞ്ചായത്തിൽ നിന്നും മുന്നോറോളം ആളുകൾക്ക് കത്ത് അയച്ചിട്ടുണ്ട്. പഞ്ചായത്തിൽ തന്നെ താമസിക്കുന്നവർക്കാണ് എൽ ഡി എഫ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് സെക്രട്ടറി കത്ത് അയച്ചിരിക്കുന്നതെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു. എന്നാൽ അനധികൃതമായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ആളുകളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരാതിയിൽ പറഞ്ഞിരിക്കുന്ന ആളുകളോട് രേഖകൾ ഹാജരാക്കണമെന്ന് കാണിച്ചുള്ള അറിയിപ്പ് മാത്രമേ നൽകിയിട്ടുള്ളൂ എന്നും കൃത്യമായ രേഖകൾ ഹാജരാക്കുന്നവരെ നീക്കം ചെയ്യാൻ സെക്രട്ടറിക്ക് അധികാരം ഇല്ല ന്നും മുട്ടം പഞ്ചായത്ത്‌ സെക്രട്ടറി ലൗജി എം നായർ പറഞ്ഞു.