ഇടുക്കി: ദേശീയ ഗ്രാമീണ തൊഴിലുറപ്പിൽ നിന്നും 65 വയസ്സു കഴിഞ്ഞവരെ മാറ്റി നിർത്തിയിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ഇബ്രാഹിം കുട്ടി കല്ലാർ ആവിശ്യപെട്ടു. 70 ഉം 80 കഴിഞ്ഞ മന്ത്രിമാരുൾപ്പെടെ ജനക്കൂട്ടങ്ങൾ സംഘടിപ്പിച്ച് ഉദ്ഘാടന മാമാങ്കങ്ങൾ നടത്തുന്നതിന് തടസ്സമില്ലാത്ത നാട്ടിൽ 65 വയസ്സു കഴിഞ്ഞു എന്ന ഒറ്റ കാരണത്താൽ അകറ്റി നിർത്തുന്നത് ശരിയല്ല..ലോക് ഡൗണിനു ശേഷം ആദ്യം 60 വയസ്സു കഴിഞ്ഞവർ തൊഴിലുറപ്പിന് ഇറങ്ങാൻ പാടില്ല ന്നും പിന്നീടത് 65 ന് ശേഷമുള്ള വരെന്നാക്കി ഗവ: നിർദ്ദേശം വന്നതോടുകൂടി കഴിഞ്ഞ ഏഴ് മാസമായി ഈ കുടുംബങ്ങൾ ദുരിതക്കയത്തിലായത്'. ഈ നിർദ്ദേശം വഴി കേരളത്തിൽ തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലായിരിക്കുന്നു. സംസ്ഥാന സർക്കാർ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ആവിശ്യപെട്ടു